മമ്പഉല്‍ ഹുദാ എക്‌സലന്‍സി അക്കാദമിയില്‍ ഇന്‍ട്രാക്ടീവ് ഫ്ലാറ്റ് പാനലിന്റെ ഉദ്ഘാടനം നടന്നു

കേച്ചേരി മമ്പഉല്‍ ഹുദാ എക്‌സലന്‍സി അക്കാദമിയില്‍ ഇന്‍ട്രാക്ടീവ് ഫ്ലാറ്റ് പാനലിന്റെ ഉദ്ഘാടനം നടന്നു. പുതുതലമുറക്ക് ഒപ്പം ചുവടുറപ്പിച്ച് അക്കാദമിയില്‍ സജ്ജമാക്കിയ ഇന്‍ട്രാക്ടീവ് ഫ്‌ലാറ്റ് പാനല്‍ മമ്പഉല്‍ ഹുദാ അഡ്മിനിസ്‌ട്രേറ്റര്‍ അഷ്‌റഫ് സഖാഫി വാവൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു. എക്‌സലന്‍സി പ്രിന്‍സിപ്പല്‍ യാസീന്‍ നൂറാനി അധ്യക്ഷത വഹിച്ചു.എച്ച് ആര്‍ മാനേജര്‍ മുസദ്ദിഖ് എളമരം, അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ അസ്സലാം സഖാഫി, ഫാറൂഖ് സഖാഫി സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ ഖയ്യും ബാഖവി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT