കേച്ചേരി മമ്പഉല്‍ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ പുതുതലമുറയ്ക്ക് ഒപ്പം ചുവടുറപ്പിച്ച് ഇന്‍ട്രാക്ടീവ് ഫ്‌ലാറ്റ് പാനല്‍ ഉദ്ഘാടനം ചെയ്തു. മമ്പഉല്‍ ഹുദ ഇസ്ലാമിക് അക്കാഡമി അഡ്മിനിസ്‌ട്രേറ്റര്‍ അഷ്റഫ് സഖ്വാഫി വാവൂര്‍ ഫ്‌ലാറ്റ് പാനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു.ക്ലാസ് മുറികളിലേക്കുള്ള മറ്റൊരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമല്ല, ചലനാത്മകവും ആകര്‍ഷകവുമായ പഠനാനുഭവമാണ് ഇതിലൂടെ നമ്മള്‍ ലക്ഷ്യം വെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗംത്തില്‍ അദ്ദേഹം പറഞ്ഞു. എച്ച്. ആര്‍ മാനേജര്‍ മുസദ്ദിഖ് എളമരം, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ഹൈദരലി. പി ടി മലയമ്മ മമ്പ ഉല്‍ ഹുദാ ഹാദിയ പ്രിന്‍സിപ്പല്‍ അഷ്‌റഫ് നുസരി മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മുഹമ്മദ് അഹ്‌സനി അധ്യാപകരായ പ്രമീള ,മുബഷിറ, നിമിഷ ഗിഫ്റ്റി റോസ് ,കാവ്യ,സ്വാതി സി വി , എന്നിവര്‍ പാനല്‍ ഉപയോഗിച്ച് ക്ലാസ് നടത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രിന്‍സിപ്പല്‍ ലീന വില്‍സണ്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാസ്മിന്‍ ജോജോ നന്ദിയും ആശംസിച്ചു.