നിര്‍മ്മാണം നടക്കുന്ന കലുങ്ക് പാലത്തിന്റെ കുഴിയില്‍ ബൈക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു

bike-fell-into-a-ditch-passenger-injured-bridge

എരുമപ്പെട്ടി കുട്ടഞ്ചേരി അഞ്ച് മൂലയില്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കലുങ്ക് പാലത്തിന്റെ കുഴിയില്‍ ബൈക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു. പെരുന്തല്‍മണ്ണ സ്വദേശിയായ വൈഷ്ണവ് ഓടിച്ചിരുന്ന ബുള്ളറ്റാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴച്ച ് രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. പാല നിര്‍മ്മാണത്തിന്റെ സൂചനാ ബോര്‍ഡ് സ്ഥാപിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. സാരമായി പരുക്കേറ്റ വൈഷ്ണവിനെ ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോര്‍ഡ് സ്ഥാപിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

content summary; passenger was injured his bike fell into a ditch Bridge

ADVERTISEMENT