കുന്നംകുളം ഉപജില്ല ജൂനിയര്‍ റെഡ് ക്രോസ്സ് സെമിനാര്‍ ചൂണ്ടല്‍ ഡീപോള്‍ സ്‌കൂളില്‍ നടത്തി. ഉപജില്ല കണ്‍വീനര്‍ ജിമ്മി തരകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. വിന്‍സെന്റ് ചിറക്കല്‍ മണവാളന്‍ വി.സി ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ജോജു പി.വി ആമുഖ പ്രഭാഷണം നടത്തി. ട്രാഫിക് വിങ്ങ് എസ്‌ഐ ഒ.എ ബാബു ട്രാഫിക്ക് ബോധവത്ക്കരണ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് ചൂണ്ടല്‍ സെന്റ് ജോസഫ് മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സയെ കുറിച്ച് ക്ലാസ്സ് നടത്തി. കൗണ്‍സിലര്‍മാരായ ശ്രീജ പുതുമനക്കല്‍, ഷീന കെ ജോസ് എന്നിവര്‍ സംസാരിച്ചു.