കൊച്ചന്നൂര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പച്ചക്കറി തോട്ടം ഒരുക്കി. സ്‌കൂള്‍ അങ്കണത്തിലാണ് പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നത്. ജൈവ കര്‍ഷക അവാര്‍ഡ് ജേതാവും കൊച്ചന്നൂര്‍ സ്‌കൂളില്‍ നിന്നും വിരമിച്ച മുന്‍ അധ്യാപികയുമായ സുനിത പി രവീന്ദ്രന്‍ പച്ചക്കറിതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക സുമംഗലി , അധ്യാപകരായ അഞ്ജലി, ബ്ലെസി കുട്ടികളും പങ്കെടുത്തു. പച്ചക്കറി തോട്ടത്തിന് വളമായി മണ്ണിര കമ്പോസ്റ്റും വെര്‍മി കമ്പോസ്റ്റിനാവശ്യമായ മണ്ണിരയും മുന്‍ പി ടി എ പ്രസിഡണ്ടും ജൈവകര്‍ഷകനുമായ ബിജുകണ്ടം പുള്ളി സ്‌കൂളിന് നല്‍കി.
content summary ; kochanoor school students created vegetable garden