24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. അഞ്ച് ദിവസങ്ങളിലായിട്ടയിരുന്നു താലപ്പൊലി മഹോത്സവം നടത്തിയത്. ഉത്സവദിവസമായ ചൊവ്വാഴ്ച്ച രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മീകത്വം വഹിച്ചു. ഉച്ചക്ക് 3 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പും തുടര്‍ന്ന് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗജവീരന്മാരെ അണിനിരത്തികൊണ്ട് മേളത്തിന്റെ അകമ്പടിയോട് കൂടി ആനപൂരവും ഉണ്ടായി.
ഗുരുവായൂര്‍ ദേവസ്വം ഗജവീരന്‍ അതുല്‍ കൃഷ്ണന്‍ ദേവിയുടെ തിടമ്പേറ്റി.

ചൊവ്വല്ലൂര്‍ മോഹനന്റെ മേളത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് കാവടി പൂരങ്ങളുടെ വരവ്, തിറ, തെയ്യം തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ വരവ്, കുതിരയെടുക്കല്‍, വടക്കന്‍ വാതില്‍ തുറന്ന് പറവെപ്പ്, തായമ്പക എന്നിവയും ഉണ്ടായിരുന്നു. നവോദയ കലാവേദിയുടെ അഭിമുഖ്യത്തില്‍ പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തില്‍ നടപ്പുരമേളവും ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ താലങ്ങളുടെ അകമ്പടിയോടെയുള്ള പൂരംവരവോടെ ഉത്സവം സമാപിച്ചു. ക്ഷേത്രം ഭാരവാഹികളും വിവിധ ഉത്സവകമ്മിറ്റി ഭാരവാഹികളും ക്ഷേത്രം മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!