24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വേലൂര്‍ ഗ്രാമകം നാടകോത്സവം ഒമ്പതാം പതിപ്പിന് ഇന്ന് കൊടിയിറങ്ങും

വേലൂര്‍ ഗ്രാമകം നാടകോത്സവം ഒമ്പതാം പതിപ്പിന് ഇന്ന് കൊടിയിറങ്ങും

ശനിയാഴ്ച മുതല്‍ ആര്‍ എസ് ആര്‍ വി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടന്നു വരുന്ന വേലൂര്‍ ഗ്രാമകം നാടകോത്സവം ഒമ്പതാം പതിപ്പിന് ഇന്ന് കൊടിയിറങ്ങും. വൈകീട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് പ്രൊഫ. കെ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമകം ചെയര്‍പേഴ്‌സണ്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനാകും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മുഖ്യാതിഥിയാകും. ചടങ്ങില്‍ ആറാമത് ഗ്രാമകം പുരസ്‌കാരം പ്രശസ്ത നാടക രചയിതാവ് വാസന്‍ പുത്തൂരിന് സമര്‍പ്പിക്കും. 11,111 രൂപയും ജയന്‍ പാത്രമംഗലം നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌ക്കാരം.

ADVERTISEMENT
error: Content is protected !!