വി പി മാമു അനുസ്മരണ സമ്മേളനം നടത്തി

ഏപ്രില്‍ 22 വി പി മാമു ഓര്‍മദിനത്തില്‍ സിപിഎം പുന്നയൂര്‍ക്കുളം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ഇതിന്റെ ഭാഗമായി ബ്രാഞ്ച് തലങ്ങളില്‍ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും ഉണ്ടായി. ആല്‍ത്തറ പഴയ പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തോടുകൂടിയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. ആല്‍ത്തറ ഗ്രീന്‍ലാന്‍ഡ് റീജന്‍സിക്ക് എതിര്‍വശത്തു നടത്തിയ അനുസ്മരണ സമ്മേളനം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം വി അപ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജംഷീദ് അലി മുഖ്യ പ്രഭാഷണം നടത്തി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍, എന്‍ കെ അക്ബര്‍ എംഎല്‍എ, വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി താജുദ്ദീന്‍, ഏരിയ കമ്മിറ്റി അംഗം എ ഡി ധനീപ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസി ജയന്തി, സി ധര്‍മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സുരേഷ് താണിശ്ശേരി സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം ജാസ്മിന്‍ ഷഹീര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT