24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ജോര്‍ജ്ജ് സെമിത്തേരി ചാപ്പലില്‍ ആഘോഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരത്തിനു കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് കാര്‍മകത്വം വഹിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും നടന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് ഭക്ഷണവും ഉണ്ടായി. ബുധനാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് 7 മണിക്ക് യൂലിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പും നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വൈദീകരും വിശ്വാസികളും പങ്കാളികളായി. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. വി.എം സാമുവേല്‍, സഹവികാരി ജോസഫ് ജോര്‍ജ്ജ്, ട്രസ്റ്റി സി ഐ റെജി, സെക്രട്ടറി കെ.എസ് ബെന്നി, എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!