ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ സഹകരണ ദിനം ആചരിച്ചു

 

ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ സഹകരണ ദിനം ആചരിച്ചു. ചെയര്‍മാന്‍ അഡ്വ. പി.ആര്‍. വാസു പതാക ഉയര്‍ത്തി. ഗുരുവായൂര്‍ ഫ്രീഡം ഹാളില്‍ എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. പി.ആര്‍.വാസു അധ്യക്ഷതവഹിച്ചു. ‘സഹകരണ നിയമഭേദഗതിയിലൂടെ കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട് ‘എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.ഇടുക്കി സീനിയര്‍ ഓഡിറ്റര്‍ യു.എം. ഷാജി വിഷയം അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ വി. പി. വിന്‍സന്റ് സ്വാഗതവും പി.ഐ. സജിത നന്ദിയും പറഞ്ഞു. യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ അഡ്വ. എം. മണി ശങ്കര്‍, കെ.എന്‍. രാമചന്ദ്രന്‍, കെ.കെ. ജിനേന്ദ്ര ബാബു, ടി. ശ്രീകുമാര്‍ വാക,എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT