കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ലോകമാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. ‘ മാതൃഭാഷ മനസിന്റെ ഭാഷ’ എന്ന വിഷയത്തില്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാതൃ ഭാഷാധ്യാപകന്‍ ഏ.ഡി ആന്റു മാസ്റ്റര്‍ പ്രഭാഷണം നടത്തി. ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ ഐ സി യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.എല്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു.മലയാളം അദ്ധ്യപിക റോസ്‌മേരി ജോര്‍ജ് പി സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അര്‍ണോള്‍ഡ് സ്റ്റാലിന്‍ എം ശലമോന്‍ നന്ദിയും അറിയിച്ചു.