പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്റര്‍നാഷണല്‍ സിമ്പോസിയത്തിന് തുടക്കമായി. റിട്ട. പ്രൊഫസറും, സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് സ്റ്റഡീസ് ആന്‍ഡ് റിസെര്‍ചിന്റെ പ്രസിഡന്റുമായ പി. എന്‍. പ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫരിത ജെ. അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. പട്ടാമ്പി ഗവണ്മെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസരയ കെസിയ അന്ന, തൃശൂര്‍ വിമലാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.മായ ഡേവി, സഹൃദയ കോളേജ് അദ്ധ്യാപകന്‍ ഡോക്ടര്‍ . എബ്രഹാം വല്ലത്ത്, കേരളവര്‍മ്മ കോളേജ് അധ്യാപിക ഡോക്ടര്‍ . ജനീപ കെ എ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.