ഐ.എന്‍.ടി.യു.സി കുന്നംകുളം ഫിഷ് മാര്‍ക്കറ്റ് യൂണിയന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

ഐ.എന്‍.ടി.യു.സി കുന്നംകുളം ഫിഷ് മാര്‍ക്കറ്റ് യൂണിയന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രസിഡണ്ടായി കെ. ജയശങ്കറിനേയും സെക്രട്ടറിയായി എം.എം സലീമിനേയും ട്രഷററായി പി.എം നിസാറിനേയും തെരഞ്ഞെടുത്തു. കെ.കെ സുലൈമാന്‍ വൈസ് പ്രസിഡണ്ട്, കെ.കെ വിബീഷ് ജോയിന്റ് സെക്രട്ടറി, വി.എ അസീസ് ലീഡര്‍, പി.പി ഷക്കീര്‍ പൂള്‍ ലീഡര്‍ എന്നിവരായും എട്ടംഗ എക്‌സിക്യുട്ടിവ് മെമ്പര്‍മാരെയും തെരെഞ്ഞെടുത്തു. യോഗത്തില്‍ പി.എം നിസാര്‍ വരവ് ചിലവ് കണക്കുകളും കെ. ജയശങ്കര്‍ തൊഴിലാളി റിട്ടയര്‍മെന്റ് ഫണ്ട് പദ്ധതി സമര്‍പ്പണവും നടത്തി.

ADVERTISEMENT