ഐഎന്‍ടിയുസി കുന്നംകുളം റീജിയണല്‍ നേതൃ കണ്‍വെന്‍ഷന്‍ നടത്തി. കുന്നംകുളം ഇട്ടിമാണി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. റിജിയണല്‍ പ്രസിഡണ്ട് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ നേതാക്കളായ കെ.സി ബാബു, കെ.എന്‍ നാരായണന്‍, സുരേഷ് മമ്പറമ്പില്‍, കെ.വി ഗീവര്‍, ഷറഫു പന്നിത്തടം തുടങ്ങിയവര്‍ സംസാരിച്ചു.