ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഷോയും പൊതുയോഗവും സംഘടിപ്പിച്ചു

കുന്നംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി. അജയ്‌മോഹന്റെ വിജയത്തിനായി ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കുന്നംകുളം നഗരത്തില്‍ പ്രൗഢമായ റോഡ് ഷോയും പൊതുയോഗവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പി.ടി. അജയ്‌മോഹന്‍ പങ്കെടുത്ത റോഡ് ഷോയില്‍ നൂറുകണക്കിന് തൊഴിലാളികളും പ്രവര്‍ത്തകരും അണിനിരന്നു.

ADVERTISEMENT