സി.സി.ടി.വി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യപിതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ജെയിംസ് നിര്യാതനായി. 88 വയസ്സായിരുന്നു. റിട്ട.സുബൈദാര്‍ മേജര്‍ ആയിരുന്നു പരേതന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. വൈകീട്ടോടെ ഭൗതിക ശരീരം കൂനംമൂച്ചിയിലുള്ള മകള്‍ റോസ് ജോണ്‍സന്റെ വസതിയിലെത്തിച്ചു. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് 4ന് വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷം കൂനംമൂച്ചി സെന്റ് സേവിയേഴ്‌സ് ദേവാലയത്തിലും, തുടര്‍ന്ന് സംസ്‌ക്കാരം പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം സെമിത്തേരിയിലുമായി നടക്കും. ഒല്ലൂര്‍ കണ്ണമ്പുഴ ഉക്രാന്‍ കുടുംബാംഗം മേരിയാണ് ഭാര്യ. ലിസ്സി , റോസ് , റിട്ടയേര്‍ഡ് അധ്യാപികയായ മെജോര എന്നിവര്‍ മക്കളാണ്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് ആന്റണി കുറ്റിക്കാട്ട് , സി.സി.ടി.വി. മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ , കൊച്ചിന്‍ നേവല്‍ ബെയ്‌സ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍സണ്‍ ആളൂക്കാരന്‍ എന്നിവര്‍ മരുമക്കളുമാണ്. സിസിടിവി മാനേജ്‌മെന്റിന് വേണ്ടി ഡയറക്ടര്‍ സി.എസ്. സുരേഷും, സ്റ്റാഫിന് വേണ്ടി മാനേജര്‍ സിന്റോ ജോസും പുഷ്പചക്രം സമര്‍പ്പിച്ചു.സിസിടിവി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ കെ.സി.ജോസ്, പി.എം.സോമന്‍, സി.ഐ.വിജു, വി.ശശികുമാര്‍ തുടങ്ങിയവരും, സിസിടിവി ജീവനക്കാര്‍, കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.