കുട്ടികളിലെ ലഹരി ഉപയോഗം; ജാഗ്രത വേണമെന്ന് അക്ബറലി നിസാമി അല്‍ ഹികമി

കുട്ടികളില്‍ വ്യാപിക്കുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ മതാധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്നും, കൃത്യമായ ബോധവല്‍ക്കരണം നല്‍കി കുട്ടികളെ സംരക്ഷിക്കണമെന്നും അക്ബറലി നിസാമി അല്‍ ഹികമി പറഞ്ഞു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വടക്കേക്കാട് ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച കാലത്ത് ഉപ്പുങ്ങല്‍ മദ്രസയില്‍ നടത്തിയ യോഗത്തില്‍ വടക്കേക്കാട് റേഞ്ച് ട്രഷറര്‍ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

ADVERTISEMENT