തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് രാമപുരത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ഗാന്ധിയെ തമസ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേയും, തൊഴിലുറപ്പ് പദ്ധതി വഴി ഉപജീവനം നടത്തുന്നവരുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതക്കുകയും ചെയ്യാനുള്ള കേന്ദ്ര നടപടിക്കെതിരെയുമാണ് വാര്‍ഡ് മെമ്പര്‍ എം.എസ് മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ കാര്‍ത്തിക ചന്ദ്രന്‍, പ്രീജ പ്രേമന്‍, മോഹിനി വേലായുധന്‍, തങ്കമണി ഉതരപ്പന്‍, സുനിത രവി, രമ ബാലകൃഷ്ണന്‍, ഷീബ, അമ്മിണി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT