ബഡ്സ് സ്‌കൂളിലെ ആയ തസ്തികയില്‍ ഒഴിവ്

എളവള്ളി ഗ്രാമ പഞ്ചായത്ത് നീഹാരം ബഡ്സ് സ്‌കൂളിലെ ആയ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുമായി 2025 ആഗസ്ത് 6 രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം ബന്ധപ്പെട്ട രേഖകള്‍ സഹിതം എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്
ഫോണ്‍ നമ്പര്‍ 0487-2642260

 

ADVERTISEMENT