പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ നടപ്പാക്കേണ്ടത് അനിവാരമാണെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി കെ. പോള്‍ ഇരിങ്ങാലക്കുട, രഞ്ജിത്ത് ഗുരുവായൂര്‍, മേഖലാ പ്രസിഡന്റുമാരായ രാധാകൃഷ്ണന്‍ കൊരവന്‍കുഴി, രമേശ് പുന്നയൂര്‍ക്കുളം, അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റി പ്രസിഡന്റായി ഗോപി ചക്കുന്നത്തിനെയും രമേശ് ചെമ്പിലിനെ ജനറല്‍ സെക്രട്ടറിയായും ട്രഷറര്‍ ആയി പ്രമോദ് തുടങ്ങി 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വറീത് ചിറ്റിലപ്പിള്ളിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു.