സി.പി.ഐ.(എം.) കുന്നംകുളം ഏരിയ സെക്രട്ടറിയായി കെ.കൊച്ചനിയനെ തിരഞ്ഞെടുത്തു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന പാര്‍ട്ടി കുന്നംകുളം ഏരിയ പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയായി കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശി കെ കൊച്ചനിയന് എന്ന ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തത്. നിലവില്‍ സി.പി.ഐ.(എം.) ഏരിയ കമ്മറ്റിയംഗമായ കൊച്ചനിയന് കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും, കര്‍ഷകസംഘം ജില്ലാകമ്മറ്റിയംഗവുമാണ്.