68 -ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കബഡി സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ പരിശീലനം ആരംഭിച്ചു

മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന 68 -ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 12 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കബഡി സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ പരിശീലനം, പഴഞ്ഞി ഗവ. സ്‌കൂളിലെ കബഡി ഇന്‍ഡോര്‍ ഹാളില്‍ ആരംഭിച്ചു. ആദ്യമായാണ് കേരള ടീമിന്റെ പരിശീലനത്തിനായി പഴഞ്ഞി സ്‌കൂളിന് അവസരം ലഭിക്കുന്നത്. ടീമിന്റെ പരിശീലനത്തിനായി സ്‌കൂളിലെ പിടിഎ, സ്റ്റാഫ് അംഗങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കി വരുന്നത്. ഡിസംബര്‍ 3 മുതല്‍ 7 വരെയാണ് പരിശീലന ക്യാമ്പ് പഴഞ്ഞി സ്‌കൂളില്‍ നടക്കുന്നത്. ക്യാമ്പിന്റെ പരിശീലകനായി സ്‌കൂളിന്റെ കബഡി കോച്ച് ലിജോ ഇ ജോര്‍ജ്, ടീം മാനേജരായി സ്‌കൂളിലെ കായികധ്യാപകന്‍ സുജേഷ് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 10 മുതല്‍ 13 വരെയുള്ള തീയതികളിലായി മഹാരാഷ്ട്രയിലെ അമരാവതിയില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ടീമിന് ശനിയാഴ്ച്ച യാത്രയയപ്പ് നല്കുമെന്ന് പിടിഎ പ്രസിഡന്റ് സാബു ഐന്നൂര്‍, പ്രിന്‍സിപ്പല്‍ വെങ്കിട്ടമൂര്‍്ത്തി എന്നിവര്‍ അറിയിച്ചു.

ADVERTISEMENT