കടപ്പുറം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സ്ഥാനമേറ്റു. പഞ്ചായത്ത് സമുച്ചയത്തില്‍ വച്ച് റിട്ടേണിംഗ് ഓഫീസര്‍ ബിന്ദു ഫ്രാന്‍സിസ് മുതിര്‍ന്ന അംഗം 7-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉമ്മര്‍ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി സി.എം.സുഹാസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഉമ്മര്‍ ഹാജി വാര്‍ഡ് 1 മുതല്‍ ഉള്ളവര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. യൂഡിഎഫ് അംഗങ്ങളില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അല്ലാഹുവിന്റെ നാമത്തിലു, ഒന്നാം വാര്‍ഡ് അംഗം രമണന്‍ ഈശ്വരാ നാമത്തിലും പ്രതിജ്ഞയെടുത്തു.എല്‍ഡി എഫ് അംഗങ്ങള്‍ ദൃഡപ്രതിജ്ഞ എടുത്തു.ബിജെപി അംഗങ്ങള്‍ ഈശ്വര നാമത്തില്‍ പ്രതിജ്ഞ എടുത്തു.



