25.4 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Chavakkad കടപ്പുറം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സ്ഥാനമേറ്റു

കടപ്പുറം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സ്ഥാനമേറ്റു

കടപ്പുറം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സ്ഥാനമേറ്റു. പഞ്ചായത്ത് സമുച്ചയത്തില്‍ വച്ച് റിട്ടേണിംഗ് ഓഫീസര്‍ ബിന്ദു ഫ്രാന്‍സിസ് മുതിര്‍ന്ന അംഗം 7-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉമ്മര്‍ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി സി.എം.സുഹാസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഉമ്മര്‍ ഹാജി വാര്‍ഡ് 1 മുതല്‍ ഉള്ളവര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. യൂഡിഎഫ് അംഗങ്ങളില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അല്ലാഹുവിന്റെ നാമത്തിലു, ഒന്നാം വാര്‍ഡ് അംഗം രമണന്‍ ഈശ്വരാ നാമത്തിലും പ്രതിജ്ഞയെടുത്തു.എല്‍ഡി എഫ് അംഗങ്ങള്‍ ദൃഡപ്രതിജ്ഞ എടുത്തു.ബിജെപി അംഗങ്ങള്‍ ഈശ്വര നാമത്തില്‍ പ്രതിജ്ഞ എടുത്തു.

ADVERTISEMENT
error: Content is protected !!