മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശി വിളക്കിനോടനുബന്ധിച്ചാണ് ചടങ്ങ് നടത്തിയത്. കടവല്ലൂര്‍ ഭീമ ഏകാദശിയോടനുബന്ധിച്ച് അരവിന്ദാക്ഷന്‍ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുരസ്‌കാരത്തിനര്‍ഹനായ മദ്ദള കലാകാരന്‍ കല്ലേക്കുളങ്ങര കൃഷ്ണ വാരിയര്‍ക്ക് വി.എസ് സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. ഇലത്താള നിര്‍മ്മാതാക്കളായ കുമാരന്‍ കടവല്ലൂര്‍, സുകുമാരന്‍ കടവല്ലൂര്‍, സഹായികളേയും ചടങ്ങില്‍ ആദരിച്ചു. കാലടി കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍, വത്സന്‍ കുറുപ്പാള്‍, കടവല്ലൂര്‍ ദേവസ്വം ഓഫീസര്‍ അന്തിക്കാട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT