കടവല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂർ സ്കൂൾ സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ശബരിമല ദർശനത്തിന് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും വിനോദയാത്ര പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണവിട്ട ബസ്സ് റോഡരികിൽ മറിയുകയും ചെയ്തു പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന്പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞ് കുന്നകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.



