രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച് കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് മാര്‍ച്ച് നടത്തി

 

വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച് കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് മാര്‍ച്ച് നടത്തി. മതേതരത്ത്വവം, ജനാധിപത്യവും സംരക്ഷിക്കാന്‍ രാജ്യത്താകമാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം പ്രശംസനീയമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.എ ശിവരാമന്‍ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് അബു പുത്തംകുളം അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലൈറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു.

ADVERTISEMENT