കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും എല്‍.ഡി.എഫ് വിട്ട് കോണ്ഗ്രസിലക്ക് വന്നവര്‍ക്ക് സ്വീകരണവും നല്കി. ഇന്ദിരാഗാന്ധി സ്മൃതിസംഗമം എന്ന പേരില്‍ കൊരട്ടിക്കര് കിംഗ്സ് പാലസില്‍ പുതിയ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിച്ച പി.കെ ദേവദാസിന്റെ അദ്ധക്ഷതയില്‍ ചേര്‍ന്ന സംഗമം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇടതുപക്ഷരാഷ്ട്രീയ മുപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജയപ്രകാശ്, മണികണ്ഠന്, ദേവിക രാജന്, രമ എന്നിവരെ എം.പി വിന്‍ഡന്റ് ഷാളണിയിച്ച് സ്വീകരിച്ചു.യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മൊതൂര് ഇന്ദിരാ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.എസ് അജിത്ത്, ബിജോയ് ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, സീനിയര്‍ കോണ്‍ഗ്രസ് ലീഡര്‍ എന്‍.കെ അലി തുടങ്ങിയവര്‍ സംസാരിച്ചു.



