കടവല്ലൂര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കടവല്ലൂര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന സമ്മാന വിതരണം പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഹക്കിം എം.എച്ച്, ഘോഷ് പുവ്വത്തിങ്കല്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി.എം ഷാനിബ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 110 പോയന്റ് കരസ്ഥമാക്കി ഒവര്‍ റോള്‍ കീരിടം നേടിയ ഷോഗന്‍ ക്ലബ് തിപ്പിലശേരിക്കും, 99 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഒറ്റപ്പിലാവ് വിവേകാനന്ദ, 91 പോയന്റ് നേടി മൂന്നാം സ്ഥാനത്തെത്തിയ ജി.പി.എല്‍ പെരുമ്പിലാവിനും ട്രോഫികള്‍ നല്‍കി. വിവിധ വ്യക്തിഗത മത്സരങ്ങളിലെ വിജയികള്‍ക്കും സമാനങ്ങളും സര്‍ട്ടിഫിക്കറ്റുകളു വിതരണം നടത്തി.

ADVERTISEMENT