കൈകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

കടങ്ങോട് ശ്രീ കൈകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. പാറപ്പുറം കളപ്പുറം അയ്യപ്പക്ഷേത്രത്തില്‍ നിന്നും താലത്തിന്റേയും ഉടുക്ക് പാട്ടിന്റേയും ഭജനയുടേയും വാദ്യമേളത്തിന്റേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടഞ്ചേരി അയ്യപ്പസേവാ സംഘം വിളക്ക് യോഗത്തിന് നേതൃത്വം വഹിച്ചു. അന്നദാനം തുടര്‍ന്ന് പുലര്‍ച്ചെ വെട്ടും തടവും കനലാട്ടം എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT