ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു : നിരവധി പേർക്ക് പരിക്ക്.

തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

പാവറട്ടിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ജീസസ്സ് എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

 തൃശ്ശൂർ കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെൻ്ററിനു സമീപം വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

 ബസ്സ് ഡ്രൈവർ ഹസ്സൻ(51), ബസ്സ് കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി(68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശ്ശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ സിക്കന്ദർ(40), പഞ്ചനായ്ക്ക്(30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആക്ട്സ് കേച്ചേരി പറപ്പൂർ ബ്രാഞ്ചുകളുടെ ആംബുലൻസുകളിൽ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശൂർ -കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പേരാമംഗലം പോലീസും ഹൈവേ പോലീസും സ്ഥലത്ത് എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

 

 

ADVERTISEMENT