കൈരളി പോസ്റ്റ് ഡോക്ടറല്‍ പുരസ്‌കാരം ഡോ. എ.എസ്. സുജേഷിന്

മികച്ച യുവ ഗണിത ഗവേഷകനുള്ള കൈരളി പോസ്റ്റ് ഡോക്ടറല്‍ പുരസ്‌കാരം ബ്രഹ്‌മക്കുളം സ്വദേശി ഡോ. എ.എസ്. സുജേഷിന്. തൃശൂര്‍  അച്യുതമേനോന്‍ ഗവ. കോളേജില്‍ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനാണ് സുജേഷ്. കാലിക്കറ്റ് സര്‍വ്വകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.പ്രീതിയുടെ കീഴില്‍ ബയോമെഡിക്കല്‍ മേഖലയില്‍ മെഷീന്‍ ലേര്‍ണിംഗിലൂടെ നാനോഫ്‌ളയിഡ്‌ന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള രണ്ട് വര്‍ഷം കാലാവധിയുള്ള പഠനത്തിനാണ് സുജേഷിന് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സുജേഷ് പുരസ്‌കാരം ഏറ്റുവാങ്ങി. ബ്രഹ്‌മക്കുളം അരിക്കര വീട്ടില്‍ എ.ആര്‍ സുബ്രഹ്‌മണ്യന്റെയും ഗിരിജയുടെയും മകനാണ് ഡോ. എ.എസ്. സുജേഷ്.

ADVERTISEMENT