കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് ഏപ്രില്‍ 4 വെള്ളിയാഴ്ച കൊടിയേറും. മുന്നോടിയായി നടക്കുന്ന ദ്രവ്യ കലശത്തിന് വെള്ളിയാഴ്ച്ച രാവിലെ സമാപനമാകും. തുടര്‍ന്ന് വൈകിട്ട് 7 30ന് ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തെക്കേടത്ത് ശശിധരന് നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന് നമ്പൂതിരി, എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രോത്സവത്തിന് കൊടിയേറും. തുടര്‍ന്ന് ക്ഷേത്രോത്സവ കലാപരിപാടികള്‍ക്ക് തുടക്കമാകും. രാത്രി 8 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കര്‍ണ്ണശപഥം കഥകളി അരങ്ങേറും. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.