കക്കാട്ടിരിയിൽ കാറിന് തീപിടിച്ചു, കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ് അഗ്നിക്കിരയായത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കക്കാട്ടിരി സ്വദേശിയുടെ ഹുണ്ടായ് വെന്യൂ കാർ ആണ് കത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അയച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.