സിനിമാ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ അദ്ദേഹത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്.
ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട്‌നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ