കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്ത് പാട്ടിന് കൂറയിട്ടു

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്ത് പാട്ടിന് കൂറയിട്ടു. ഞായറാഴ്ച വൈകീട്ട് ദീപാരാധനക്കുശേഷം ക്ഷേത്രം മേല്‍ശാന്തി പൂജിച്ച കൂറയിടാനുള്ള
പട്ട് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഘോഷ് കുമാറിനു നല്‍കി. തുടര്‍ന്ന് കളം പാട്ടു നടത്തുന്ന കല്ലാറ്റുമണികണ്ഠക്കുറപ്പിന്റെ സംഘത്തിനു കൈമാറി. ഭവവതി സന്നിധിയില്‍ പ്രതേകം തയ്യാറാക്കിയ കളം പന്തലില്‍ പട്ടു ചാര്‍ത്തി. കുറിയിടല്‍ ചടങ്ങില്‍ മാതൃസമിതി അംഗങ്ങളും ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ഭക്ത ജനങ്ങളും പങ്കെടുത്തു. മാര്‍ച്ചു പതിനേഴിനാണ് ക്ഷേത്രത്തിലെ പൂരാഘോഷം. പാട്ടുകൂറയിട്ടതു മുതല്‍ പൂരദിവസം വരെ എല്ലാ ദിവസം ക്ഷേത്രത്തില്‍ കളമെഴുത്തു പാട്ട്, ചുറ്റു വിളക്ക്, നിമാല എന്നിവ വഴിപാടായാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്. മാര്‍ച്ച് പതിനെട്ടിനു പുലര്‍ച്ചെ കുറവലിക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷത്തിന് സമാപനമാകും. മാര്‍ച്ച് 22നാണ് ക്ഷേത്രത്തില്‍ ഭഗവതിക്കു പൊങ്കാല സമര്‍പ്പണം.

ADVERTISEMENT