27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ഒരുക്കാല്‍ കുന്നിലെ ക്രഷറിനെതിരെ പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധത്തില്‍

ഒരുക്കാല്‍ കുന്നിലെ ക്രഷറിനെതിരെ പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധത്തില്‍

ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധത്തില്‍. കടവല്ലൂര്‍ പഞ്ചായത്തിലെ ഒരുക്കാല്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരെയാണ് പ്രതിഷേധം. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ നിന്നും ഉയരുന്ന ശബ്ദവും, അമിതഭാരവുമായി ഇടുങ്ങിയ വഴിയിലൂടെ പോകുന്ന ലോറികളും, പൊടി പടലവുമാണ് പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നത്. നിരവധി പ്രതിഷേധവും പരാതികളും നല്‍കിയിട്ടും അധികൃതര്‍ ക്വാറിക്കെതിരെ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാരായ പ്രദേശ വാസികള്‍ പറയുന്നു. ഞായറാഴ്ച അമിതഭാരവുമായി വന്ന ലോറി പ്രതിഷേധക്കാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസിനോടും, പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനോടും മതിയായ രേഖകളില്ലാതെയാണ് ക്രഷറിന്റെ പ്രവര്‍ത്തനമെന്നു നാട്ടുകള്‍ ആരോപിച്ചു. ക്വാറിയുടെ രേഖകള്‍ പരിശോധിച്ചു വേണ്ട നടപടിയെടുക്കാം എന്നു പോലീസ് അറിയിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!