29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu പഴഞ്ഞി ഈസ്റ്റ് വാര്‍ഡ് എം.ജി. റോഡ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി

പഴഞ്ഞി ഈസ്റ്റ് വാര്‍ഡ് എം.ജി. റോഡ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി

6

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി ഈസ്റ്റ് വാര്‍ഡ് എം.ജി റോഡ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി. മേഖലയിലെ 44 കുടുംബങ്ങള്‍ക്കാണ് പദ്ധതി യാഥാര്‍ഥ്യമായതോടെ ശുദ്ധജലം ലഭിക്കുന്നത്. രണ്ടര ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തി ഫില്‍റ്റര്‍ സംവിധാനം സ്ഥാപിച്ചാണ് നീണ്ടകാലത്തെ ദുരിതത്തിന് പരിഹാരം കണ്ടത്. പുതിയ സംവിധാനത്തിലൂടെ ശുദ്ധീകരിച്ച വെള്ളം കുടിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളായ സ്വീറ്റി ഷാജു, ജിന്‍സി സജു, സന്ധ്യ ഷിബു, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ഉദയശങ്കര്‍, സുനില്‍ അരുവായി, ഗുണഭോക്തൃ സമിതി സെക്രട്ടറി അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് വര്‍ഷത്തെ കുടിവെള്ള ദുരിതത്തിന് പരിഹാരമായതിന്റെ സന്തോഷത്തില്‍ ഗുണഭോക്താക്കളും പ്രദേശവാസികളും ചേര്‍ന്ന് മധുര വിതരണവും നടത്തി.

 

ADVERTISEMENT
error: Content is protected !!