29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu കുന്നംകുളത്ത് ‘സേവ് ഡെമോക്രസി നൈറ്റ് സ്‌ക്വയര്‍’ നടത്തി എസ്.ഡി.പി.ഐ

കുന്നംകുളത്ത് ‘സേവ് ഡെമോക്രസി നൈറ്റ് സ്‌ക്വയര്‍’ നടത്തി എസ്.ഡി.പി.ഐ

5

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് ‘സേവ് ഡെമോക്രസി നൈറ്റ് സ്‌ക്വയര്‍’ നടത്തി. പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ഒരു പൗരന്റെയും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ മാത്രമല്ല, രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുകയെന്നും, വോട്ടവകാശം സംരക്ഷിക്കുന്നതിനായി പൗരന്മാര്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ജനാധിപത്യത്തിന് നല്‍കുന്ന ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിനൊപ്പം അര്‍ഹരായ ഒരാളുടെയും പേര് നീക്കം ചെയ്യപ്പെടരുത്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരെ തേടി പോലീസ് വീടുകളിലെത്തുന്നത് വിഷയത്തില്‍ കൂടുതല്‍ ദുരൂഹതയുണ്ടാക്കുന്നതാണെന്നും സി.പി.എ. ലത്തീഫ് ആരോപിച്ചു.

 

 

 

ADVERTISEMENT
error: Content is protected !!