ഇരുപത്തിയൊന്നാമത് ചെറുവത്താനി ദേശവിളക്ക് ഉത്സവം തിങ്കളാഴ്ച നരസിംഹ മൂര്‍ത്തി ക്ഷേത്രാങ്കണത്തില്‍ നടക്കും. രാവിലെ വിളക്കു പന്തലില്‍ ഗണപതി ഹോമം, ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ എന്നിവയോടെ ചടങ്ങുകള്‍ തുടങ്ങും. വൈകുന്നേരം ആറാട്ടുകടവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആന, കാവടി, നാഗസ്വരം, ചെണ്ടമേളം, താലം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിക്കും. തുടര്‍ന്ന് വിളക്കു പന്തലില്‍ അയ്യപ്പന് വിളക്കിന്റെ മറ്റു ചടങ്ങുകള്‍ നടക്കും. ഉച്ചക്കും വൈകുന്നേരവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും.



