കാട്ടകാമ്പാല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പട്ടിത്തടത്ത് കുടുംബശ്രീ ബാലസഭ രൂപീകരിച്ചു. രൂപീകരണ യോഗം കാട്ടകാമ്പാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ അരുണ്‍ ദാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ചെറുപ്പം മുതലേ നേതൃത്വപാടവവും ജനാധിപത്യ ബോധവും വളര്‍ത്തുന്നതിനും കലാ-കായിക-സാഹിത്യ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാലസഭയിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തില്‍ ആത്മിക അധ്യക്ഷത വഹിച്ചു. ബാലസഭ റിസോഴ്സ് പേഴ്സണ്‍ സുജാത വേലായുധന്, ആരാധ്യ, ആര്യശ്രീ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ സ്വാതി, ശോഭന മുകുന്ദന്, സുജാത എന്നിവര്‍ പങ്കെടുത്തു.



