ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ, ജനാധിപത്യം സംരക്ഷിക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ പ്രതിഷേധ ജനസഭ നടത്തി. ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിന്റെ അധ്യക്ഷതയില്‍, തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. അനീഷ് മാസ്റ്റര്‍ പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്തു.ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍ സുനീഷ്, ജനറല്‍ സെക്രട്ടറി അരുണ്‍ ഗഗനന്‍, പഞ്ചായത്ത് ഭാരവാഹികളായ ജലജ വിജു, സി.സി. ട്വിങ്കിള്‍, അജീഷ് പെങ്ങാമുക്ക്, എം.വി. സുമിത എന്നിവര്‍ സംസാരിച്ചു. എസ്.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സാജു സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞുമോന്‍ കരിയാമ്പ്ര നന്ദിയും രേഖപ്പെടുത്തി.



