കടവല്ലൂര്‍ കൊരട്ടിക്കര വിഷ്ണുഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിനു തുടക്കം കുറിക്കുന്ന കളംപാട്ട് തുടങ്ങി. 22 ദിവസം നീളുന്ന കളംപാട്ട് പൂര ദിവസമായ മാര്‍ച്ച് 17 നാണ് അവസാനിക്കുക. കാട്ടകാമ്പാല്‍ കല്ലാറ്റ് മണികണ്ഠ കുറുപ്പാണ് കളമെഴുത്തിനും പാട്ടിനും നേതൃത്വം നല്‍കുന്നത്. ഒരോ ദിവസവും ഭക്തരുടെ വഴിപാടായാണു കളംപാട്ട് നടത്തുന്നത്. കൂടാതെ ഉത്സവം അവസാനിക്കും വരെ ദിവസവും നിറമാല പയും ചുറ്റുവിളക്കും ഉണ്ടാകും. ക്ഷത്ര ഭരണസമിതി ഭാരവാഹികളാ മാതൃസമിതിയുമാണ് കളംപാട്ടിന് ന്യേത്വം നല്‍കുന്നത്.