കലശമല ശ്രീ ദണ്ഡായുധപാണി ബാല സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

അകതിയൂര്‍ കലശമല ശ്രീ ദണ്ഡായുധപാണി ബാല സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികള്‍, ക്ഷേത്രം മേല്‍ ശാന്തി രാജു ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പാലഭിഷേകം, കലശാഭിഷേകം എന്നിവ നടന്നു. വൈകിട്ട് സര്‍വ്വ ഐശ്വര്യപൂജ ദീപാരാധന നിറമാല ചുറ്റുവിളക്ക് അത്താഴപൂജ എന്നിവക്കുശേഷം പ്രതിഷ്ഠാദിനാഘോഷത്തിന് സമാപനമായി. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടായിരുന്നു.

ADVERTISEMENT