സപ്തതി നിറവില്‍ കല്ലാറ്റ് ഗോവിന്ദക്കുറുപ്പ്

എരുമപ്പെട്ടി മുരിങ്ങത്തേരി കല്ലാറ്റ് ഗോവിന്ദക്കുറുപ്പ് സപ്തതി നിറവില്‍. കേരളത്തിലും കേരളത്തിനു പുറത്തും പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രങ്ങളില്‍ 45 വര്‍ഷക്കാലമായി കളമെഴുത്തുപാട്ട് നടത്തിവരുന്ന ഗോവിന്ദകുറുപ്പ് കളമെഴുത്തു കലാകാരന്‍ കൂടിയാണ് ഇദ്ദേഹം.
മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രം, കടങ്ങോട് കൈകുളങ്ങര ഭഗവതി ക്ഷേത്രം, കക്കാട് ഗണപതി ക്ഷേത്രം, അമ്പലപ്പുഴ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രം, കാലടി ചാമക്കുന്നം വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രം, തിരുവനന്തപുരം കോട്ടയ്ക്കകം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, തൃപ്പൂണിത്തുറ തോട്ടേക്കാട് മന ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ കളമെഴുത്തുപാട്ട് നടത്തിവരുന്നു.
ഏഴോളം ക്ഷേത്രങ്ങളില്‍ നിന്ന് ആദരവും ലഭിച്ചിട്ടുണ്ട്. സ്വപിതാവ് തന്നെയായിരുന്നു ഗുരുനാഥന്‍. രാധ ഭാര്യയും രാകേഷ്, ഇന്ദു എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT