24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery കണ്ടാണശ്ശേരി എം.എസ്.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി

കണ്ടാണശ്ശേരി എം.എസ്.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി

കണ്ടാണശ്ശേരി എം.എസ്.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന യുദ്ധവിരുദ്ധ സെമിനാറില്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫിസര്‍ മേജര്‍ പി.ജെ. സ്‌റ്റൈജു വിഷയം അവതരിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍ സിന്ധു അധ്യക്ഷയായി. അധ്യാപകരായ കെ.കെ രാഗം, കെ.വി.ഷിജി, എന്‍.ആര്‍ റീന എന്നിവര്‍ സംസാരിച്ചു. സെമിനാറിനു ശേഷം യുദ്ധവിരുദ്ധ സമാധാന പ്രതിജ്ഞയും നടന്നു.

ADVERTISEMENT
error: Content is protected !!