കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും രജിസ്റ്റേഡ് ക്ലബ്ബുകള്‍ക്കുള്ള സ്‌പോട്‌സ് കിറ്റ് വിതരണവും നടന്നു. ആളൂരിലെ ഇ.എം.എസ് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എസ് ധനന്‍ അധ്യക്ഷനായി. തുടര്‍ച്ചയായി മൂന്നാം തവണയും പഞ്ചായത്ത് തല കേരളോത്സവത്തില്‍ കണ്ടാണശ്ശേരി റെഡ് ആര്‍മി ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്മാരായി. പഞ്ചായത്ത് തല വിജയികള്‍ക്ക് സമ്മാനവിതരണവും, ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്തിലെ 11 ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

ADVERTISEMENT