കര്‍ക്കിടക ഔഷധകഞ്ഞി മരുന്ന് കിറ്റ് വിതരണം നടത്തി

കാഞ്ഞിരക്കോട് ജനസേവ സമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ക്കിടക ഔഷധകഞ്ഞി മരുന്ന് കിറ്റിന്റെ വിതരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സോയ ജോസഫ് നിര്‍വഹിച്ചു. പ്രദേശത്തെ 200 കുടുംബങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്തു. ജനസേവ സമിതി അധ്യക്ഷന്‍ പി.എ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, എരുമപ്പെട്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, വാര്‍ഡ് മെമ്പര്‍മാരായ എം.സി.ഐജു, എം.കെ.ജോസ്, കടവല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സതീഷ് എടമന, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ആര്‍.രാമന്‍കുട്ടി, പി.എസ് സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT