കേച്ചേരി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ്ങ് ടെസ്റ്റും അവാര്‍ഡ് ദാനചടങ്ങും നടത്തി

കേച്ചേരി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ്ങ് ടെസ്റ്റും, അവാര്‍ഡ് ദാനചടങ്ങും സംഘടിപ്പിച്ചു. ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ രണ്ട് വര്‍ഷത്തോളമായി ചൂണ്ടല്‍ പഞ്ചായത്തിലെ തെരഞ്ഞെടുത്ത 100 വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ പരിശീലനം നടത്തിവരികയായിരുന്നു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ വിജയകരമായി പൂര്‍ത്തികരിച്ച പരിശീലനത്തിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓറഞ്ച് ബെല്‍റ്റും
രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് യെല്ലോ ബെല്‍റ്റും നല്‍കി ഗ്രേഡിങ്ങ് ടെസ്റ്റ് പൂര്‍ത്തിയാക്കി. മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്ദാനവും നടത്തി. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ADVERTISEMENT