സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമായിരുന്നു കാര്‍ഗില്‍ യുദ്ധം. കാര്‍ഗിലില്‍ പാക് സൈന്യത്തിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണ പുതുക്കുകയും വീരമുത്യുവരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനോടൊപ്പം വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനും ഈ ദിനാചരണം സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രസംഗം, ദേശഭക്തിഗാനം, ഡാന്‍സ് എന്നിവ അവതരിപ്പിച്ചു സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, അധ്യാപകരായ ജെസ്സി എം വര്‍ഗീസ്, ശോഭ പത്മനാഭന്‍, ടി.അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.